Type Here to Get Search Results !

Bottom Ad

നവകേരള സദസിന് തുക അനുവദിക്കാനുള്ള അഭ്യര്‍ഥന തള്ളി ചെമ്മനാട് പഞ്ചായത്ത് ഭരണസമിതി


ചെമ്മനാട്: നവകേരള സദസിന്റെ നടത്തിപ്പിന് തുക അനുവദിക്കാനുള്ള സര്‍ക്കാര്‍ അഭ്യര്‍ഥന വെള്ളിയാഴ്ച നടന്ന ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തള്ളി. പ്രസിഡന്റ് സുഫൈജ അബൂബക്കറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ 23 അംഗ ഭരണസമിതിയില്‍ പേര്‍ ഹാജരായി. 13 യു.ഡി.എഫ് അംഗങ്ങളും തുക അനുവദിക്കുന്നതിന് എതിര്‍ത്തു. പ്രതിപക്ഷ അംഗങ്ങളായ സി.പി.എമ്മിലെ ആറു പേര്‍ വിയോജനക്കുറിപ്പ് നല്‍കി. നവകേരള സദസ്സിന് 50,000 രൂപ ചെലവഴിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ യു.ഡി.എഫ് ഇതിന് എതിരാണ്. നാലു മാസമായി പെന്‍ഷന്‍ കിട്ടാതെയും രൂക്ഷമായ വിലവര്‍ധനവിലും ജനങ്ങള്‍ നട്ടംതിരിയുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത് ധൂര്‍ത്താണെന്നാണ് യു.ഡി.എഫ് വാദം.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad