തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് മുന്‍കൂട്ടി തീരുമാനിച്ചതിലുമധികം സുരക്ഷയൊരുക്കാന്‍ പൊലീസ്. കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നവകേരള സദസ്സിനെത്തുന്ന പൊതുജനങ്ങള്‍ക്കെല്ലാം പ്രവേശനം നല്‍കുമെങ്കിലും കനത്ത പരിശോധന പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമായിരിക്കും ഇത്. കോഴിക്കോട് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിനാണ് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചത്. സി.പി.ഐ(എം.എല്‍) റെഡ് ഫ്‌ലാഗ് എന്ന പേരിലായിരുന്നു കത്ത്.
കത്ത് ലഭിച്ച കാര്യം കലക്ടറും രഹസ്യാന്വേഷണ വിഭാഗവും സ്ഥിരീകരിച്ചു. ഇതോടുകൂടി നവകേരള സദസ്സിന് നല്‍കാന്‍ തീരുമാനിച്ചിരുന്ന സുരക്ഷ വര്‍ധിപ്പിക്കുകയായിരുന്നു. ഓരോ മണ്ഡല പരിധിയിലെ പൊലീസ് സ്റ്റേഷനുകള്‍ കൂടാതെ മറ്റ് സമീപ സ്റ്റേഷനുകളില്‍നിന്നും എ.ആര്‍ ക്യാമ്പില്‍നിന്നും സുരക്ഷയ്ക്കായി പൊലീസുകാരെ നിയോഗിക്കും. കൂടാതെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കാറ്റഗറി അനുസരിച്ചുള്ള സുരക്ഷയും ഏര്‍പ്പാടാക്കിക്കഴിഞ്ഞു. ഇതിന് സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഒപ്പം പരിപാടിക്കെത്തുന്ന പൊതുജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കും.
Post a Comment
0 Comments