ചട്ടഞ്ചാല്‍: എം.ഐ.സി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടന രൂപീകരിച്ചു. 2002 മുതല്‍ കോളജില്‍ വിവിധ കോഴ്‌സുകളില്‍ പഠിച്ചിറങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് സംഘടന രൂപീകരിച്ചത്. സംഘടന രൂപീകരണത്തിന്റെ പ്രഥമ യോഗം എം.ഐ.സി കോളജ് ചട്ടഞ്ചാലില്‍ നടന്നു. അലുംനിയുടെ ഗള്‍ഫ് കൂട്ടായ്മ കഴിഞ്ഞ മാസത്തില്‍ ദുബായില്‍ ഗ്രാന്റ് മീറ്റ് സംഘടിപ്പിച്ചിരുന്നു. 2002 മുതല്‍ 2023 വരെയുള്ള വിവിധ ബാച്ചുകളിലെ പൂര്‍വ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് 2024 ഏപ്രില്‍ 27ന് എം.ഐ.സി ഗ്രാന്റ് മീറ്റും അനുബന്ധ പരിപാടികളും സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
പരിപാടിയുടെ ലോഗോ ഡിസംബര്‍ 10ന് പ്രകാശനം ചെയ്യും. തൃശൂരില്‍ ട്രൈന്‍ അപകടത്തില്‍ മരണപ്പെട്ട കോളജിലെ വിദ്യാര്‍ഥി ബാസിത്ത് തായല്‍, അകാലത്തില്‍ മരണപ്പെട്ട പൂര്‍വ വിദ്യാര്‍ത്ഥി ഹസീബ്, മേഘ എന്നിവരെ അനുസ്മരിച്ചു. പ്രിന്‍സിപ്പല്‍ ഡോ: ദീപ അധ്യക്ഷത വഹിച്ചു. എ.എം തോമസ് സ്വാഗതം പറഞ്ഞു. ഫിറോസ്, പ്രേമവല്ലി, ബഷീര്‍ സംസാരിച്ചു. വിവിധ ബാച്ചുകളെ പ്രതിനിധികരിച്ച് അറുപതോളം പൂര്‍വ വിദ്യാര്‍ഥികള്‍ സംഘാടക സമിതി സംബന്ധിച്ചു.