കാസര്‍കോട്: വിദ്വേഷത്തിനെതിരെ ദുര്‍ ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാര്‍ച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കി ഉപ്പളയില്‍ സമാപിച്ചു. 25ന് തൃക്കരിപ്പൂരില്‍ നിന്നും ആരംഭിച്ച കാല്‍ നടയായി നടന്ന യൂത്ത് മാര്‍ച്ചില്‍ യുവജന പ്രതിഷേധം അലയടിച്ചു. രാവിലെ കുമ്പളയില്‍ നടന്ന സ്വീകരണ സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സ സ്ഥാന സെക്രട്ടറി കെ. മാഹിന്‍ കോട്ടയം ഉദ്ഘാടനം ചെയ്തു. അസീസ് മരിക്കൈ അധ്യക്ഷത വഹിച്ചു. ബി.എം മുസ്തഫ സ്വാഗതം പറഞ്ഞു.
ഉപ്പളയില്‍ നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ദേശീയ സെക്രട്ടറി ടി.പി അഷ്‌റഫലി, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്് അഷറഫ് എടനീര്‍, എകെഎം അഷറഫ് എംഎല്‍എ, എംബി യൂസുഫ്, ടിഎ മൂസ, എം അബ്ബാസ്, എംപി ഷാഫി ഹാജി, അസീസ് മരിക്കെ, എകെ ആരിഫ്, യു.കെ സൈഫുള്ള തങ്ങള്‍, ടിഡി കബീര്‍, യുസുഫ് ഉളുവാര്‍, ഡയറക്ടര്‍ എം.ബി ഷാനവാസ്, കോഡിനേറ്റര്‍ എം.സി ശിഹാബ് മാസ്റ്റര്‍, എം.എ നജീബ്, എ. മുക്താര്‍, ഹാരിസ് തായല്‍ ചെര്‍ക്കള, ശംസുദ്ദീന്‍ ആവിയില്‍, ബാത്തിഷ പൊവ്വല്‍, ഹാരിസ് അങ്കകളരി, റഫീഖ് കേളോട്ട്, നൗഷാദ് എം.പി, നൂറുദ്ധീന്‍ ബെളിഞ്ചം, റഹ്മാന്‍ ഗോള്‍ഡന്‍, ബി എം മുസ്തഫ, സിദ്ദീഖ് ദണ്ഡഗോളി, റൗഫ് ബാവിക്കര, നദീര്‍ കൊത്തിക്കാല്‍, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, സലീല്‍ പടന്ന, അനസ് എതിര്‍ ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, സയ്യിദ് താഹ തങ്ങള്‍, സവാദ് അംഗടിമുഗര്‍, ലുഖ്മാന്‍ തളങ്കര, ഖാലിദ് തുര്‍ക്കി പള്ളം, സെഡ്എ മൊഗ്രാല്‍, അബ്ദുല്‍ റഹിമാന്‍ ബന്തിയോട് യൂത്ത് മാര്‍ച്ചിന് അഭിവാദ്യങ്ങള്‍ നേര്‍ന്നു.
Post a Comment
0 Comments