കുമ്പള: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുമ്പള സമൂസ റഷീദ് കൊലക്കേസ് പ്രതി പേരാല്‍ പെട്ടോറിയിലെ അബി എന്ന അഭിലാഷിന്റെ ശരീരത്തില്‍ ഒളിപ്പിച്ചുവെച്ച കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ കോടതിയില്‍ ഹാജരാക്കി സെന്‍ട്രല്‍ ജയിലിലേക്ക് തിരിച്ചു കൊണ്ടുപോകുമ്പോള്‍ സംശയം തോന്നി പൊലീസുകാര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കോടതിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഒരു സുഹൃത്താണ് കഞ്ചാവ് കൈമാറിയതെന്നാണ് അബി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. രണ്ട് മാസം മുമ്പ് കുണ്ടങ്കാരടുക്ക ഐ.എച്ച്.ആര്‍.ഡി കോളേജിന് സമീപം ഗ്രൗണ്ടില്‍ വെച്ചാണ് കുമ്പള ലക്ഷം വീട് കോളനിലെ റഷീദ് എന്ന സമൂസ റഷീദിനെ കരിങ്കല്ല് മുഖത്തിട്ട് കൊലപ്പെടുത്തിയത്. അബിക്ക് കഞ്ചാവ് കൈമാറിയ യുവാവിനെ കുറിച്ച് കാസര്‍കോട് പൊലീസ് അന്വേഷണം നടത്തിവരികയാണ്. കഞ്ചാവ് കൈവശം വെച്ചതിന് അഭിലാഷിനെതിരെ കണ്ണൂര്‍ പൊലീസ് കേസെടുത്തു.
ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയില്‍ നിന്ന് കഞ്ചാവ് പിടികൂടി
19:45:00
0

Tags
Post a Comment
0 Comments