കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ്. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയും കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 45,200 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5650 രൂപയുമാണ് വിപണി വില. കൂടാതെ, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4680 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സാധാരണ വെള്ളിയുടെ വിലയിലും വര്‍ധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 78 രൂപയായി.
അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല, 103 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചായി മൂന്ന് ദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 45,120 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5640 രൂപയുമായിരുന്നു നിരക്ക്. കൂടാതെ, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4675 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37,400 രൂപയിലുമാണ് വ്യാപാരം നടന്നത്. ബുധനാഴ്ച സാധാരണ വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപയാണ് കുറഞ്ഞത്, 77 രൂപയായിരുന്നു വിപണി വില. അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായില്ല.
Post a Comment
0 Comments