മുംബൈ: ഹോട്ടലില്‍ റെയ്ഡ് നടത്തിയ പോലീസ് സെക്‌സ് റാക്കറ്റിന്റെ നേതാവിനെ കണ്ട് അമ്പരന്ന വാര്‍ത്തയാണ് ഇപ്പോള്‍ മുംബൈയില്‍ നിന്നുംവരുന്നത്. വന്‍കിട നേതാക്കളോ, സെലിബ്രിറ്റികളോ അല്ല വെറും 17 വയസുള്ള പെണ്‍കുട്ടിയായിരുന്നു ആ നേതാവ്.
സെക്‌സ് റാക്കറ്റിന് നേതൃത്വം നല്‍കിയ പെണ്‍കുട്ടിയെ പൊലീസ് പിടികൂടി. മുംബൈയിലെ മലാഡ് സ്വദേശിനിയായ 17 കാരിയാണ് പിടിയിലായത്. മൊബൈല്‍ ഫോണ്‍, വാച്ച്, പണം എന്നിവ കൂടാതെ ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം 370 (ആരെയെങ്കിലും അടിമ വേലയ്ക്ക് ഉപയോഗിക്കുക), ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട്-1956 പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
റെയ്ഡില്‍ കണ്ടെത്തിയ നാല് സ്ത്രീകളും 20 വയസിനടുത്ത് മാത്രം പ്രായമുള്ളവരാണ്. ഒരാള്‍ നേപ്പാളില്‍ നിന്നും രണ്ടുപേര്‍ ബിഹാറില്‍ നിന്നും ഉള്ളവരാണ്. ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്. വേശ്യാവൃത്തിയില്‍ നിന്ന് ലഭിക്കുന്ന പണത്തിന്റെ ഒരുഭാഗം മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നത്. ബാക്കി പെണ്‍കുട്ടി എടുക്കുകയായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments