ചെന്നൈ: വിവാഹം കഴിഞ്ഞ് മൂന്നാം ദിനത്തില്‍ വധൂവരന്മാരെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാരിസെല്‍വം (23), കാര്‍ത്തിക എന്നിവരാണ് മരിച്ചത്. പെണ്‍വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം നടന്നത്. പൊലീസ് പറയുന്നത്: യുവതിയുടെ ബന്ധുക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച വൈകിട്ട് 6.45 മണിയോടെ ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു സംഘം ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ അമ്മാവനെ സംശയിക്കുന്നു.
ഷിപിങ് കംപനിയിലാണ് മാരിസെല്‍വം ജോലി ചെയ്തിരുന്നത്. ഒക്ടോബര്‍ 30നാണ് ഇയാള്‍ പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍വച്ച് കാര്‍ത്തികയെ വിവാഹം ചെയ്തത്. തുടര്‍ന്ന് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി വിവാഹക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post a Comment
0 Comments