കാസര്‍കോട്: തേപ്പ് തൊഴിലാളിയായ യുവാവ് ജോലിക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയും ചെമ്മനാട് മുണ്ടാംകുളത്തെ കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തില്‍ ജോലിക്കാരനുമായ ഖാസിം (20) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ പ്രഭാത ഭക്ഷണം കഴിച്ച് ജോലിക്ക് പോകുന്നതിനിടെ അസഹ്യമായ തലവേദന അനുഭവപ്പെട്ടതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുണ്ടാംകുളത്തെ മുനീറിന്റെ ഉടമസ്ഥതയിലുള്ള കണ്‍സ്ട്രക്ഷന്‍ കംപനിയിലെ തേപ്പ് ജോലിക്കാരനാണ് ഖാസിം. മൂന്ന് മാസം മുമ്പാണ് ഖാസിം ജോലിക്കായി 15ഓളം പേര്‍ക്കൊപ്പം പശ്ചിമ ബംഗാളില്‍ നിന്നും കാസര്‍കോട്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കും.
Post a Comment
0 Comments