കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പിച്ചു. കാസര്‍കോട്, കണ്ണൂര്‍ അഡീഷണല്‍ ജില്ലാ കോടതികളിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനും മുസ്ലീം ലീഗ് നേതാവുമായ എം.സി ഖമറുദ്ദീന്‍, എംഡി ടികെ പൂക്കോയ തങ്ങള്‍ അടക്കം 29 പ്രതികളാണുള്ളത്.നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍, ചന്തേര, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളിലായി 168 പരാതികളാണുള്ളത്. ഇതില്‍ അന്വേഷണം പൂര്‍ത്തിയായ 15 കേസുകളിലാണ് ഇപ്പോള്‍ കുറ്റപത്രം നല്‍കിയിരിക്കുന്നത്.
17 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ പറയുന്നത്. ബഡ്‌സ് ആക്ട്, നിക്ഷേപക താല്‍പര്യ സംരക്ഷണ നിയമം, ഐപിസി 420, 406, 409 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. രേഖകളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായ കേസുകളിലാണ് ആദ്യം കുറ്റപത്രം സമര്‍പിച്ചത്. ക്രൈംബ്രാഞ്ച് എസ്പി പിപി സദാനന്ദന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. നേരത്തെ കേസില്‍ പൂക്കോയ തങ്ങള്‍, എംസി ഖമറുദ്ദീന്‍ തുടങ്ങിയ പ്രതികളുടെ വീടുകളും, സ്ഥലങ്ങളും കെട്ടിടവും ഉള്‍പെടെയുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി 263 പേരാണ് പരാതി നല്‍കിയിരിക്കുന്നത്.
Post a Comment
0 Comments