കാസര്‍കോട്: പ്രവാസ ലോകത്ത് വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം കൈവരിച്ച് ദുബായ് ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കി നാടിന് അഭിമാനമായിമാറിയ മൊഗ്രാല്‍ പൂത്തൂര്‍ സ്വദേശിനി ജന്ന ഫാത്തിമ അബ്ദുറഹീനെ ദുബായ് മലബാര്‍ കലാസംസ്‌കാരിക വേദി അനുമോദിച്ചു. ദുബായ് അല്‍ബറാ വുമന്‍സ് അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഇഖ്ബാല്‍ അല്‍ മഖ്തൂര്‍ സ്‌നേഹോപഹാരം നല്‍കി. ശൈഖ് അല്‍ മാജിദ്, അഷ്‌റഫ് കര്‍ള, മുജീബ് കമ്പാര്‍, റഹീം മൊഗ്രാല്‍ പുത്തൂര്‍, അഷ്‌റഫ് ചായിത്തോട്ടം പങ്കെടുത്തു.
ജെംസ് അവറോണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എപ്ലസ് (ക്ലാസ് ട്ടോപ്പര്‍) നേടിയാണ് പ്രമുഖരായ വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്ന ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയത്. മണിപ്പാല്‍ അക്കാഡമി ഓഫ് ഹയര്‍ എജൂക്കേഷന്‍ ഇന്റര്‍ നാഷണല്‍ സ്റ്റുഡന്റ് റിസര്‍ച്ച് കൊളോക്യം അവാര്‍ഡ് വിന്നര്‍ (ബെസ്റ്റ് പോസ്റ്റര്‍ അവാര്‍ഡ്) 2023-ല്‍ ജന്ന ഫാത്തിമയെ തേടിയെത്തി. ഡിസംബറില്‍ നടക്കുന്ന യുണൈറ്റഡ് നേഷന്‍സ് കോപ് 28 ഇവെന്റില്‍ ക്ലൈമറ്റ് ലോ ആന്റ്് ഗവര്‍ണന്‍സ് ഇനിഷ്യറ്റീവ് സ്റ്റുഡന്‍സ് കോഫെറെന്‍സില്‍ പ്രെസെന്റെഷന് ക്ഷണം ലഭിച്ചിട്ടുണ്ട്. നിലവില്‍ സ്‌കോളര്‍്ഷിപ്പോടെ ബ്രിട്ടീഷ് മിഡില്‍ സെക്സ് യൂണിവേഴ്സിറ്റി യുടെ ദുബായ് കാമ്പസില്‍ ഫൈനല്‍ ഇയര്‍ ബി.എസ്.സി സൈക്കോളജി സ്റ്റുഡന്റാണ്.
Post a Comment
0 Comments