മംഗളൂരു: യുവതിയെയും മൂന്നു മക്കളെയും യുവാവ് കുത്തിക്കൊലപ്പെടുത്തി. അമ്മായിയമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉഡുപ്പി മല്‍പെ പൊലീസ് സ്റ്റേഷന് പരിധിയില്‍ കെമ്മണ്ണിലെ ഹമ്പന്‍കാട്ടിലാണ് സംഭവം. ഹസീന (46), മക്കളായ അഫ്‌നാന്‍ (23), അയ്‌നാസ് (21), അസീം (14) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍തൃമാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 8.30 നും ഒമ്പതിനും ഇടയിലാണ് സംഭവം.
വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് വീട്ടമ്മയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ക്രൂരമായി കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. വെള്ള കുപ്പായവും വെള്ള മുഖംമൂടിയും ധരിച്ചെത്തിയാണ് കൃത്യം നടത്തിയത്. ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവാവ് എത്തിയ ഓട്ടോറിക്ഷയെയും ഡ്രൈവറെയും കണ്ടെത്തിയിട്ടുണ്ട്. ഇയാളില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. മരിച്ച ഹസീനയുടെ ഭര്‍ത്താവ് നൂര്‍ മുഹമ്മദ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. അഫ്നാന്‍ എയര്‍ ഇന്‍ഡ്യ കംപനിയിലെ ജീവനക്കാരിയാണ്. അയ്‌നാസ് ലോജിസ്റ്റിക്സ് സ്ഥാപനത്തിലും അസീം ഉഡുപി സ്‌കൂളില്‍ എട്ടാം ക്ലാസിലും പഠിക്കുന്നു.
Post a Comment
0 Comments