കാസര്‍കോട്: ചന്ദ്രഗിരി പാലത്തില്‍ കാര്‍ നിര്‍ത്തി പുഴയില്‍ ചാടിയ ഹോട്ടല്‍ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. വിദ്യാനഗര്‍ ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ ഹസൈനാര്‍ (46) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ തളങ്കര ഹാര്‍ബറിനടുത്ത് നാട്ടുകാര്‍ കണ്ടെത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് വ്യാപാരി പുഴയില്‍ ചാടിയത്. വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഹസൈനാറിനെ രാത്രി 11.30 മണിയോടെയാണ് കാണാതായത്. ഹസൈനാറിന് സാമ്പത്തിക ബാധ്യതയുള്ളതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ശക്തമായ അടിയൊഴുക്കുള്ള ഭാഗമായതിനാല്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെയും തിരച്ചില്‍ തുടരുന്നതിനിടെയാണ് ഒരു കിലോമീറ്ററോളം ദൂരത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
Post a Comment
0 Comments