മോസില്ല ഫയര്‍ഫോക്‌സ് ബ്രൗസറുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. എമര്‍ജന്‍സി ടീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫയര്‍ഫോക്‌സുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സമീപ കാലത്ത് ഇത്തരം നിരവധി മുന്നറിയിപ്പുകള്‍ ഏജന്‍സി പങ്ക് വച്ചിരുന്നു.
മോസില്ല ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നവരുടെ ഉപകരണങ്ങളിലേക്ക് കടന്നുകയറുന്നത് അനായാസമാക്കുന്ന ഒന്നിലധികം സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായും എമര്‍ജന്‍സി ടീം മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം സുരക്ഷാ ഭീഷണിയെ പ്രതിരോധിക്കാനുള്ള മാര്‍ഗവും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നോട്ട് വയ്ക്കുന്നു.
കഴിഞ്ഞ ആഴ്ച ക്രോമിന്റെ ആന്‍ഡ്രോയിഡ് ആപ്പ്, അഡോബിയുടെ ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയിലും സുരക്ഷാ പ്രശ്‌നങ്ങള്‍ ഏജന്‍സി കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച മുന്നറിയിപ്പും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പങ്കുവച്ചിരുന്നു.
Post a Comment
0 Comments