കണ്ണൂര്‍: വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനെതിരെ വെടിയുതിര്‍ത്ത് പിതാവ്. സംഭവത്തില്‍ തലനാരിഴയ്ക്കാണ് പൊലീസ് സംഘം രക്ഷപ്പെട്ടത്. വധശ്രമക്കേസിലെ പ്രതി ലേക്ക് സ്ട്രീറ്റ് വില്ലയിലെ റോഷന്റെ പിതാവ് ഉമ്മന്‍ തോമസ് ആണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ബാബു തോമസിനെ പൊലീസ് സാഹസികമായാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി 10നായിരുന്നു സംഭവം നടന്നത്. വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് റോഷന്‍. ഇയാളെ പിടികൂടുന്നതിനായി രണ്ടു എസ്.ഐമാര്‍ ഉള്‍പ്പെടെ ആറംഗ പൊലീസ് സംഘമാണ് സംഭവ സ്ഥലത്തെത്തിയത്. രണ്ടുനില വീടിന്റെ പിന്നിലുള്ള കോണിപ്പടി കയറി പൊലീസ് സംഘം മുകള്‍ നിലയിലെത്തി. തുടര്‍ന്ന് റോഷന്റെ മുറിയ്ക്ക് മുന്നിലെത്തിയ സംഘം വാതിലില്‍ മുട്ടി വിളിക്കുന്നതിനിടെ ബാബു തോമസ് പൊലീസിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Post a Comment
0 Comments