തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്. ഐ.ജി ജി. ലക്ഷ്മണയുടെയും ഡിവൈ.എസ്.പി എം.ഐ ഷാജിയുടെയും പേര് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിനിരയായ തിരുവനന്തപുരം നഗരൂര്‍ സ്വദേശി രഞ്ജിത്തിന് 1.10 ലക്ഷം രൂപയാണു നഷ്ടപ്പെട്ടത്. പൗള്‍ട്രി ഫാം നടത്തിവരുന്ന രഞ്ജിത്തിന് ഈ മാസം അഞ്ചിനാണ് ഫര്‍ണിച്ചര്‍ ഇറക്കിനല്‍കാമെന്നു പറഞ്ഞ് ഫോണില്‍ വിളിച്ച് ഒരാള്‍ ബന്ധപ്പെട്ടത്. ഫര്‍ണിച്ചര്‍ സാധനങ്ങള്‍ തിരയുന്നതിനിടയിലായിരുന്നു സംഭവം. 1.10 ലക്ഷം രൂപ മുന്‍കൂറായി വേണമെന്നും ആവശ്യപ്പെട്ടു. ഐ.ജി ലക്ഷ്മണയും ഡിവൈ.എസ്.പി ഷാജിയും തന്റെ സുഹൃത്തുക്കളാണെന്നും തന്നെ വിശ്വസിക്കാമെന്നും പറഞ്ഞു.
അങ്ങനെ ഇന്ത്യന്‍ പോസ്റ്റ് വഴി ഈ തുക രഞ്ജിത്ത് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിനുശേഷം വീണ്ടും വിളിച്ച് 90,000ത്തോളം രൂപ ഡെലിവറി ചാര്‍ജായി വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണു സംശയം തോന്നി ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു ബന്ധവുമില്ലാത്തയാളാണു തട്ടിപ്പിനു പിന്നിലെന്നു വ്യക്തമായത്. ഉദ്യോഗസ്ഥരുടെ ഐ.ഡി കാര്‍ഡ് ഉള്‍പ്പെടെ കാണിച്ചായിരുന്നു തട്ടിപ്പ് എന്ന് പരാതിക്കാരന്‍ പറയുന്നു.
Post a Comment
0 Comments