Type Here to Get Search Results !

Bottom Ad

പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മജീദിന്റെ മരണത്തില്‍ ദുരൂഹത; മകന്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി


കാസര്‍കോട്: പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചെങ്കള പാണലത്തെ എസ്.എച്ച് അബ്ദുല്‍മജീദി (52)ന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മകന്‍ ഹസന്‍ ഖിളര്‍ഷാ സംസ്ഥാന-ജില്ലാ പൊലീസ് മേധാവികള്‍ക്ക് പരാതി നല്‍കി. ഒക്‌ടോബര്‍ 31ന് വൈകിട്ട് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മജീദ് പാണലം ഭാഗത്തെ പുഴയോരത്ത് പോയത്. പിന്നീട് ഒരു സുഹൃത്ത് മജീദിനെ കാണാനില്ലെന്ന് വീട്ടുകാരെ അറിയിച്ചു. പൊലീസിലും ഈ രീതിയിലാണ് അറിയിച്ചത്. പിറ്റേന്ന് ഉച്ചയോടെയാണ് പുഴയില്‍ മൃതദേഹം കണ്ടെത്തുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാളുടെ തലയില്‍ പരിക്കുള്ളതും മൊഴിയില്‍ വൈരുദ്ധ്യമുള്ളതും ദുരൂഹതയുണ്ടാക്കുന്നതായും സമഗ്രമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്കും പരാതി നല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad