കാസര്‍കോട്: അത്യാധുനിക ചികിത്സാ സൗകര്യമുള്ള ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഇനി കാസര്‍കോടിന്റെ ഹൃദയഭാഗത്തും. കാസര്‍കോടിന്റെ സ്പന്ദനമായി വിന്‍ടെച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നവംബര്‍ പകുതിയോടുകൂടി നാടിന് സമര്‍പ്പിക്കും. ആതുര ശുശ്രൂഷാ രംഗത്ത് അനന്യമായ സേവനങ്ങള്‍ നല്‍കിവരുന്ന അബ്ദുല്‍ ലത്തീഫിന്റെയും ഹനീഫ അരമനയുടെയും കരീം സിറ്റി ഗോള്‍ഡിന്റെയും നേതൃത്വത്തിലാണ് ജില്ലയുടെ സ്വപ്‌ന സാക്ഷാല്‍ക്കാരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി യാഥാര്‍ഥ്യമാകുന്നത്.
ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി, ഇ.എന്‍.ടി, സര്‍ജറി അടക്കമുള്ള നിരവധി മേഖലകളില്‍ സാധ്യമായ ഏറ്റവും മികച്ച ആധുനിക സേവനങ്ങളും നൂതനമായ മെഡിക്കല്‍ ഉപകരണങ്ങളും ഉയര്‍ന്ന യോഗ്യതയുള്ള പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ സേവനവും ഇനി കാസര്‍കോട് തന്നെ സാധ്യമാവും. മള്‍ട്ടി ഡിസിപ്ലിനറി സംവിധാനം, അത്യാധുനിക ലാബുകള്‍, സുസജ്ജമായ വാര്‍ഡുകള്‍, അനുകമ്പയുള്ള ക്ലിനിക്കല്‍ സ്റ്റാഫുകള്‍ എന്നിവയും ആശുപത്രിയില്‍ ലഭ്യമാകും.
കോവിഡ് കാലത്ത് കാസര്‍കോട് ജില്ല അനുഭവിച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലാണ് ജില്ലയ്‌ക്കൊരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്ന പ്രഖ്യാപനമുണ്ടാകുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ക്ക് മംഗളൂരുവിനെയും മറ്റിതര ജില്ലകളെയും ആശ്രയിക്കേണ്ടി വന്ന കാസര്‍കോട് ജില്ലക്കാരുടെ കോവിഡ് കാല പ്രതിസന്ധി വലിയ വാര്‍ത്തയായിരുന്നു. അതിര്‍ത്തികള്‍ അടഞ്ഞതോടെ ശ്വാസംമുട്ടി മരിച്ച ഒരുപാട് ജീവനുകള്‍ കാസര്‍കോട് ജില്ലയുടെ ആരോഗ്യം ഇങ്ങനെ പോരെന്ന ചിന്തയുണര്‍ത്തി. സര്‍ക്കാര്‍തലത്തില്‍വരെ ചര്‍ച്ച പിടിമുറിക്കുന്നതിനിടയിലാണ് വിന്‍ടെച്ച് ആശുപത്രിക്കായുള്ള പ്രഖ്യാപനവും പ്രവര്‍ത്തനവും തുടങ്ങുന്നത്.
കോവിഡ് കാലത്ത് ബില്‍ഡ് ഇന്‍ കാസര്‍കോട് എന്ന ടൈറ്റിലില്‍ ഇവിഷന്‍ ന്യൂസ് നടത്തിയ ചര്‍ച്ചാ പരമ്പരയില്‍ ഒമ്പതു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാണ് വിവിധ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചത്. അതില്‍ ആദ്യം യാഥാര്‍ഥ്യമാകുന്ന ആശുപത്രിയാണ് വിന്‍ടെച്ച് ഗ്രൂപ്പിന്റേത്.
Keywords; Wintech-Multi-Specialty-Hospital-Kasaragod-soon
Keywords; Wintech-Multi-Specialty-Hospital-Kasaragod-soon
Post a Comment
0 Comments