കാസര്‍കോട്: യുവാവിനെ മൊബൈല്‍ കടയില്‍ നിന്നും പിടിച്ചുവലിച്ച് കാറില്‍ തട്ടികൊണ്ടു പോയി മര്‍ദിച്ചെന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ. ഷാനവാസ് (38), എ.എം അബ്ദുല്‍ മനാഫ് (42), എ.എ മുഹമ്മദ് റിയാസ് (34), കെ.എസ് മുഹമ്മദ് റിയാസ് (25), എന്നിവരെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാനഗര്‍ മുട്ടത്തോടി മിനി സ്റ്റേഡിയത്തിന് സമീപത്തെ സംല മന്‍സിലില്‍ എഎം അബൂബക്കറിന്റെ മകന്‍ സവാദി (30)നെയാണ് നാലംഗ സംഘം കെഎല്‍ 58 എജി 1178 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ തട്ടികൊണ്ടുപോയി മര്‍ദിച്ചത്.
ചൊവാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. തട്ടികൊണ്ടുപോയ യുവാവിനെ അണങ്കൂരിലെ പാറപ്രദേശത്ത് മര്‍ദിച്ചുവെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ പിതാവ് അബൂബകറിനെയും അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും. കാസര്‍കോട് ടൗണ്‍ സിഐ അജിത്കുമാര്‍, എസ്.ഐ ചന്ദ്രന്‍, എ.എസ്.ഐ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
Post a Comment
0 Comments