കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെ ഇവിടെ നിന്നുള്ള മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. ഈമാസം 28 മുതല്‍ 24 മണിക്കൂര്‍ സര്‍വീസ് പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ പകല്‍ സമയത്ത് മാത്രമാണ് കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. പ്രവൃത്തി തുടങ്ങിയതു മുതല്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറു മണിവരെയായി പുനക്രമീകരിച്ചിരുന്നു. റണ്‍വേ റീകാര്‍പ്പറ്റിങ്ങിന് പുറമേ ഗ്രേഡിംഗ് ജോലി കൂടി പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഈമാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് തുടങ്ങും
10:24:00
0
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെ ഇവിടെ നിന്നുള്ള മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. ഈമാസം 28 മുതല്‍ 24 മണിക്കൂര്‍ സര്‍വീസ് പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ പകല്‍ സമയത്ത് മാത്രമാണ് കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. പ്രവൃത്തി തുടങ്ങിയതു മുതല്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറു മണിവരെയായി പുനക്രമീകരിച്ചിരുന്നു. റണ്‍വേ റീകാര്‍പ്പറ്റിങ്ങിന് പുറമേ ഗ്രേഡിംഗ് ജോലി കൂടി പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്.
Tags
Post a Comment
0 Comments