കോഴിക്കോട്: വസ്ത്ര സ്വാതന്ത്ര്യം വ്യക്തിയുടെ ജനാധിപത്യ അവകാശമാണെന്നും ആരും അതിലേക്ക് കടന്നുകയറുന്ന നിലപാട് സ്വീകരിക്കേണ്ടതില്ലന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം കൊണ്ടാണ് മലപ്പുറത്തെ മുസ്ളീം പെണ്‍കുട്ടികള്‍ തട്ടം ഉപേക്ഷിക്കുന്നതെന്ന സിപിഎം നേതാവ് അഡ്വ. കെ അനില്‍കുമാറിന്റെ പ്രസ്താവനക്ക് മറുപടിയായാണ് എംവി ഗോവിന്ദന്‍ പ്രതികരിച്ചത്.
ഒക്ടോബര്‍ 1ന് സ്വതന്ത്ര ചിന്തകരുടെ പ്രമുഖ സംഘടനയായ എസന്‍സ് ഗ്ലോബല്‍ തിരുവനന്തപുരം നിശാഗന്ധിയില്‍ നടത്തിയ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സിപിഎമ്മിനെ പ്രതിനിധീകരിച്ച് സംസാരിക്കവേയാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ അഡ്വ കെ. അനില്‍കുമാര്‍ ഈ വിവാദ പ്രസ്താവന നടത്തിയത്.
അനില്‍കുമാര്‍ നടത്തിയ പ്രസ്താവന അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയ എംവി ഗോവിന്ദന്‍ പാര്‍ട്ടിയുടെ നിലപാടാണ് താന്‍ പറഞ്ഞതെന്ന് ആവര്‍ത്തിച്ചു. അനില്‍കുമാര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ ആര് ഉറച്ചുനിന്നാലും സിപിഎമ്മിന്റെ നിലപാടാണ് താന്‍ പറഞ്ഞതെന്നും അനില്‍കുമാറിന്റെ പരാമര്‍ശം അനുചിതമാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി .
Post a Comment
0 Comments