ന്യൂഡല്‍ഹി: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടിക്ക് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്. ആള്‍ ഇന്ത്യാ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ച പരിപാടിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. അനുമതിയില്ലെങ്കിലും പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ക്രമസമാധാന പ്രശ്നമാണ് അനുമതി നിഷേധിക്കാന്‍ കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയത്. സി.പി.എം നേതാവ് ബൃന്ദ കാരാട്ട് ആണ് പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നത്. ഇടത് ആഭിമുഖ്യമുള്ള മനുഷ്യാവകാശ സംഘടനയാണ് പീസ് ആന്റ്് സോളിഡാരിറ്റി. ജന്തര്‍ മന്ദറില്‍ പരിപാടി നടത്താന്‍ അനുമതി തേടിയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. പരിപാടിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സി.പി.എം നേതാവ് സുഭാഷിണി അലിയെ പൊലീസ് വിളിച്ചു വിശദീകരണം തേടിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഫലസ്തീന് ഐക്യദാര്‍ഢ്യം; പരിപാടിക്ക് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്
11:05:00
0
ന്യൂഡല്‍ഹി: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടിക്ക് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്. ആള്‍ ഇന്ത്യാ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ച പരിപാടിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. അനുമതിയില്ലെങ്കിലും പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ക്രമസമാധാന പ്രശ്നമാണ് അനുമതി നിഷേധിക്കാന്‍ കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയത്. സി.പി.എം നേതാവ് ബൃന്ദ കാരാട്ട് ആണ് പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നത്. ഇടത് ആഭിമുഖ്യമുള്ള മനുഷ്യാവകാശ സംഘടനയാണ് പീസ് ആന്റ്് സോളിഡാരിറ്റി. ജന്തര്‍ മന്ദറില്‍ പരിപാടി നടത്താന്‍ അനുമതി തേടിയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. പരിപാടിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സി.പി.എം നേതാവ് സുഭാഷിണി അലിയെ പൊലീസ് വിളിച്ചു വിശദീകരണം തേടിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
Tags
Post a Comment
0 Comments