ദേശീയം: എം.എ ബേബിയെ തള്ളിക്കൊണ്ട് ഹമാസിനെ ഭീകരരാക്കിയ കെ.കെ ഷൈലജക്ക് നേരെ കനത്ത സൈബര്‍ ആക്രമണം. ഇസ്രായേലാണ് ഭീകരര്‍ എന്നും ഹമാസ് നിവൃത്തിയില്ലാതെ തിരിച്ചടിക്കുകമാത്രാമണ് ചെയ്യുന്നതെന്ന എം.എ ബേബിയുടെ നിലപാടിനെ തിരുത്തിക്കൊണ്ട് ഹമാസ് ഭീകരര്‍ എന്ന് പറഞ്ഞ് ഫേസ് ബുക്ക് പോസ്റ്റിട്ട മുന്‍ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം.
ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന കെകെ ശൈലജയുടെ ഫേസ് ബുക്ക് പോസ്റ്റാണ് സിപിഎം സൈബര്‍ ടീമുകളേടതടക്കം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്. സിപിഎം പൊളിറ്റ്ബ്യറോ അംഗം എംഎ ബേബി ആദ്യം തന്നെ ഹമാസിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. പിന്നാലെ സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടും പുറത്തുവന്നു. അതും ഹമാസിന് അനുകൂലമായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് കെ.കെ ശൈലജ ഹമാസിനെ ഭീകര്‍ എന്ന് വിളിച്ചുകൊണ്ട് രംഗത്തുവന്നത്.
Post a Comment
0 Comments