കാസര്‍കോട്: പോക്‌സോ കേസിലെ പ്രതിയെ ട്രെയിനില്‍ യാത്ര ചെയ്യവെ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്ല (55) യാണ് പിടിയിലായത്. ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ പോക്‌സോ കേസിലെ പ്രതിയാണ് ഇയാള്‍. നേത്രാവതി എക്‌സ്പ്രസ് (നമ്പര്‍ 16345) ട്രെയിനില്‍ മുംബൈയില്‍ നിന്നും ഇയാള്‍ കയറിയതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കുറിച്ച് മംഗളൂരു റെയില്‍വെ പൊലീസിന് വിവരം നല്‍കിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ പൊലീസിന് വിവരം നല്‍കി. റെയില്‍വെ പൊലീസ് എസ്‌ഐ രജികുമാറിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ പ്രകാശന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഹിദായത്തുല്ല എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ബേക്കല്‍ പൊലീസിന് കൈമാറി. ഏതാനും വര്‍ഷം മുമ്പ് എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ പ്രതിയായ അബ്ദുല്ല പിന്നീട് മുങ്ങുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
ട്രെയിന്‍ യാത്രയ്ക്കിടെ പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍
14:52:00
0

Tags
Post a Comment
0 Comments