Type Here to Get Search Results !

Bottom Ad

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; തീയതികളെല്ലാം നവംബറില്‍


ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ത്തിക്കൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, മിസോറാം ചത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. എല്ലാ തിരഞ്ഞെടുപ്പുകളും ഈവര്‍ഷം നവംബര്‍ മാസത്തില്‍ നടക്കും. മിസോറാമില്‍ ഏഴിനും മധ്യപ്രദേശില്‍ 17നും രാജസ്ഥാനില്‍ 23നും തലെങ്കാനയില്‍ 30നും ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ചത്തീസ്ഗഡില്‍ നവംബര്‍ ഏഴിനും 17നും രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad