Type Here to Get Search Results !

Bottom Ad

വന്ദേഭാരതിനായി ട്രെയിനുകള്‍ പിടിച്ചിടും; പരാതികള്‍ക്ക് ഉടന്‍ പരിഹാരമില്ല


എറണാകുളം: വന്ദേഭാരതിന് പോകാനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടനൊന്നും പരിഹാരത്തിന് സാധ്യതയില്ല. ഒരു ട്രാക്ക് മാത്രമുള്ള എറണാകുളം- അമ്പലപ്പുഴ റൂട്ടില്‍ പാത ഇരട്ടിപ്പിക്കല്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതാണ് ഇതിന് കാരണം. അടുത്തിടെ പാത ഇരട്ടിപ്പിക്കലിന് അനുമതി ലഭിച്ച തുറവൂര്‍- അമ്പലപ്പുഴ റൂട്ടില്‍ ഡിസംബറോടെ മാത്രമേ നിര്‍മാണ ജോലികള്‍ തുടങ്ങാനാവൂവെന്ന് എ.എം ആരിഫ് എം.പി പറഞ്ഞു. ആലപ്പുഴ-എറണാകുളം റൂട്ടില്‍ പാസഞ്ചര്‍ ട്രെയ്ന്‍ ഉള്‍പ്പടെ വൈകുന്നതിനാല്‍ സമയത്ത് വീട്ടിലും ഓഫീസിലും എത്താന്‍ കഴിയാത്ത സ്ഥിതി നേരത്തെ തന്നെ ഉണ്ടായിരുന്നു.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad