Type Here to Get Search Results !

Bottom Ad

അഗ്‌നിക്ക് ചുറ്റും ഏഴുവട്ടം വലംവെക്കാത്ത ഹിന്ദു വിവാഹങ്ങള്‍ അസാധു; അലഹബാദ് ഹൈക്കോടതി


അലഹബാദ്: അഗ്നിക്ക് ചുറ്റും ഏഴുതവണ വലംവെയ്ക്കാത്ത ഹിന്ദു വിവാഹങ്ങള്‍ അസാധുവാണെന്ന് അലഹബാദ് ഹൈക്കോടതി. ഹിന്ദു വിവാഹങ്ങളിലെ അനിഷ്ഠാനമായ സാത്ത് ഫേര (അഗ്‌നിക്ക് ചുറ്റും ഏഴുവട്ടം വലവയ്ക്കുക) അനുഷ്ഠിച്ചില്ലെങ്കില്‍ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ലെന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിംഗിന്റേതാണ് ഉത്തരവ്.

തന്നില്‍ നിന്ന് വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച ഭാര്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ വിവാഹ സമയത്ത് എഴുതവണ അഗ്‌നിയ്ക്ക് ചുറ്റും വലം വച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആദ്യ വിവാഹം സാധു അല്ലെന്നുമായിരുന്നു യുവതിയുടെ വാദം. ഈ വാദം കോടതി അംഗീകരിച്ചു. ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷന്‍ ഏഴു അനുസരിച്ച് വിവാഹം ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് ആകുന്നത് സാത്ത് ഫേര അടക്കം എല്ലാ ആചാരങ്ങളും പൂര്‍ത്തിയായാല്‍ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. യുവതിയ്ക്ക് എതിരായി ആദ്യ ഭര്‍ത്താവ് സത്യം സിങ് നല്‍കിയ പരാതിയില്‍ പൊലീസ് നടപടികള്‍ കോടതി റദ്ദാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad