കാസര്‍കോട്: വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ ആന്റണിക്കെതിരെ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്തു. കുമ്പളയിലെ കോളജ് വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തുന്ന രീതിയില്‍ പോസ്റ്റ് ചെയ്തതിനാണ് കേസെടുത്തത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ. എം.ടി സിദ്ദാര്‍ദ്ധനാണ് അനില്‍ ആന്റണിക്കെതിരെ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. ഇതു പിന്നീട് സൈബല്‍ സെല്ലിന് കൈമാറുകയായിരുന്നു.
വിദ്യാര്‍ഥിനികള്‍ സ്വകാര്യ ബസ് തടഞ്ഞിട്ടപ്പോള്‍ ബസിനകത്തുള്ള വീട്ടമ്മ ഇതു ചോദ്യം ചെയ്തിരുന്നു. ഇതിനു വിദ്യാര്‍ഥിനികള്‍ നല്‍കിയ മറുപടിയാണ് സമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ വ്യാഖ്യാനിച്ചത്. വിഷയത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. ജെ.എസ് അഖില്‍ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ബസില്‍ ഇതര മതസ്ഥയോട് ബുര്‍ക്ക ധരിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് സമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നത്. ഇതു അനില്‍ ആന്റണി അടക്കമുള്ളവര്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയായിരുന്നു.
Post a Comment
0 Comments