Type Here to Get Search Results !

Bottom Ad

പൊന്നേ ഇതെങ്ങോട്ട്; അരലക്ഷത്തിലേക്ക് കുതിച്ച് സ്വര്‍ണം


കൊച്ചി: ഒരു പവന് 45,000 രൂപയും കടന്ന് സ്വര്‍ണവില കുതിച്ചുചാടി പോകാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറച്ചായിരിക്കുന്നു. ഈമാസം 20നാണ് പവന് 45,120 രൂപ എന്ന നിലയില്‍ സ്വര്‍ണവില എത്തിയത്. അതിനു ശേഷം ഒരു ദിവസം പോലും പവന്റെ വില 45,000ത്തിന് താഴെ എത്തിയില്ല. വില അത്രയും എത്തിയില്ല എന്ന് മാത്രമല്ല, ഇന്ന് ഒക്ടോബര്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിനു നല്‍കേണ്ടി വരിക. 42,680 രൂപയാണ് ഈ മാസം ഒന്നാംതീയതി രേഖപ്പെടുത്തിയ സ്വര്‍ണവില. ഇവിടെ നിന്നും മാസത്തിന്റെ പകുതി എത്തിയപ്പോഴേക്കും ഒരു പവന് കൂടിയത് 1,640 രൂപ. 

എന്നാല്‍ ഒക്ടോബര്‍ 25 ആയതും പൊന്നിന് വന്ന വിലവ്യത്യാസം 2640 രൂപയും! ഇങ്ങനെ പോയാല്‍ എവിടെയെത്തും എന്ന ആശങ്കയാവും ഉപഭോക്താവിന്. നിലവില്‍ രാജ്യമെമ്പാടും ഉത്സവ സീസണ്‍ ആണ്. നവരാത്രിയുടെ വില്‍പ്പന പൊടിപൊടിച്ചെങ്കില്‍, ഒരു ചെറിയ ഇടവേള നല്‍കി തൊട്ടുപിന്നാലെ ദീപാവലി ആഘോഷങ്ങള്‍ വന്നു ചേരും. അതും സ്വര്‍ണത്തിന് ആവശ്യക്കാരുടെ എണ്ണം കൂടിയ ദിവസമാണ്. നവംബര്‍ രണ്ടാം വാരമാണ് ദീപാവലി. ഈ മാസത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായ 45,320 രൂപയായി ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 5665 രൂപ നല്‍കേണ്ടിവരും.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad