കാഞ്ഞങ്ങാട്: അമ്മയെ മകന്‍ പലക കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമം. നീലേശ്വരം കണിച്ചിറയില്‍ ഇന്ന് പുലര്‍ച്ചെയാണ് നാടിനെ ഞെട്ടിച്ച അക്രമമുണ്ടായത്. നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ.പ്രേം സദന്റെ നേതൃത്വത്തില്‍ വിവരം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി. തലയോട്ടി പൊട്ടി അതിവഗുരുതര നിലയിലായെ തൈക്കടപ്പുറം കണിച്ചിറയിലെ രാജന്റെ ഭാര്യ രുഗ്മിണി (63)യെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി പ്രവേശിപ്പിച്ചു. മരപലക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലപിളര്‍ന്ന നിലയിലാണെന്ന് പൊലീസ് പറഞ്ഞു.
സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തതാണ് അമ്മയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ മകനെ പ്രേരിപ്പിച്ചത്. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. നീലേശ്വരം പൊലീസും നാട്ടുകാരുമെത്തിയാണ് രുഗ്മിണിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രുഗ്മിണിയുടെ മകന്‍ സുജിത്തിനെ (34)തിരെ നീലേശ്വരം പൊലിസ് വധശ്രമത്തിന് കേസെടുത്തു.
Post a Comment
0 Comments