Type Here to Get Search Results !

Bottom Ad

ഗസ്സക്കു നേരെ കരയുദ്ധത്തിനുള്ള വന്‍സന്നാഹവുമായി ഇസ്രായേല്‍; ആള്‍നാശം 1400 കവിഞ്ഞു


ഗസ്സ: സമ്പൂര്‍ണ ഉപരോധത്തിലായ ഗസ്സക്കു നേരെ കരയുദ്ധത്തിനുള്ള സന്നാഹങ്ങള്‍ ശക്തമാക്കി ഇസ്രായേല്‍. ഗസ്സയുടെ നിരവധി കേന്ദ്രങ്ങളില്‍ നൂറുകണക്കിന് ആക്രമണങ്ങള്‍ രാത്രിയും തുടര്‍ന്നു. ഇരുഭാഗത്തുമായി ആള്‍നാശം 1400 കവിഞ്ഞു. അയ്യായിരത്തിനും മുകളിലാണ് പരിക്കേറ്റവരുടെ എണ്ണം. ചരിത്രത്തില്‍ തുല്യതയില്ലാത്ത ഇസ്രയേല്‍ വ്യോമാക്രമണത്തിനാണ് ഗസ്സ സാക്ഷിയാകുന്നത്. ആശുപത്രികള്‍, സ്‌കൂളുകള്‍, ആംബുലന്‍സ് കേന്ദ്രങ്ങള്‍, സിവിലിയന്‍ താമസ കേന്ദ്രങ്ങള്‍ എന്നിവയെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണങ്ങളില്‍ അധികവും. മൂന്നു ലക്ഷം റിസര്‍വ് സൈനികരെയാണ് ഗസ്സ പിടിക്കാന്‍ ഇസ്രയേല്‍ സജ്ജമാക്കുന്നത്. ഇസ്രയേലിനുള്ളിലെത്തിയ ഹമാസ് പോരാളികളെ അമര്‍ച്ച ചെയ്യാനുള്ള നീക്കവും സൈന്യം തുടരുകയാണ്. ഇസ്രയേല്‍ ആക്രമണത്തിന് തടവിലുള്ള ഓരോ ഇസ്രയേലികളെയും കൊന്ന് തിരിച്ചടിക്കുമെന്ന് ഹമാസ് താക്കീത് ചെയ്തു. ദക്ഷിണ ലബനാനു നേരെ ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍? മൂന്ന് ഹിസ്ബുല്ല പോരാളികള്‍ കൊല്ലപ്പെട്ടു. രണ്ട് ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഹിസ്ബുല്ല തിരിച്ചടിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad