മംഗളൂരൂ: മസ്ജിദ് കവാടത്തിന് മുന്നില്‍ ആവര്‍ത്തിച്ചുനടത്തിയ ഗണേശ വിഗ്രഹ പൂജ ലാഘവത്തോടെ കാണുകയും പരാതികള്‍ അവഗണിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കൊപ്പല്‍ ജില്ലയില്‍ ഗംഗാവതി സിറ്റി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ആദിവേശ ഗഡികൊപ്പ, സബ് ഇന്‍സ്പെക്ടര്‍ കാമണ്ണ, ഹെഡ് കോണ്‍സ്റ്റബിള്‍ മാരിയപ്പ ഹൊസമണി എന്നിവര്‍ക്ക് എതിരെയാണ് നടപടി. കഴിഞ്ഞ മാസം 30നും ഈ മാസം മൂന്നിനുമാണ് നടപടിക്ക് ആധാര സംഭവങ്ങള്‍ ഉണ്ടായത്. ഗണേശോത്സവ ഘോഷയാത്രയില്‍ വിഗ്രഹം വഹിച്ച വാഹനം ജുമാമസ്ജിദ് കവാടത്തിന് മുന്നില്‍ നിറുത്തി പൂജ നടത്തി. തീവ്രഹിന്ദുത്വ യുവാക്കള്‍ മതസ്പര്‍ധയുണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചു പറഞ്ഞുവെന്നും കാണിച്ച് മസ്ജിദ് കമിറ്റിയും മുസ്ലിം സംഘടനകളും പരാതി നല്‍കിയിരുന്നു.
മസ്ജിദ് കവാടത്തില്‍ ഗണേശ വിഗ്രഹ പൂജ; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
10:08:00
0
മംഗളൂരൂ: മസ്ജിദ് കവാടത്തിന് മുന്നില്‍ ആവര്‍ത്തിച്ചുനടത്തിയ ഗണേശ വിഗ്രഹ പൂജ ലാഘവത്തോടെ കാണുകയും പരാതികള്‍ അവഗണിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കൊപ്പല്‍ ജില്ലയില്‍ ഗംഗാവതി സിറ്റി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ആദിവേശ ഗഡികൊപ്പ, സബ് ഇന്‍സ്പെക്ടര്‍ കാമണ്ണ, ഹെഡ് കോണ്‍സ്റ്റബിള്‍ മാരിയപ്പ ഹൊസമണി എന്നിവര്‍ക്ക് എതിരെയാണ് നടപടി. കഴിഞ്ഞ മാസം 30നും ഈ മാസം മൂന്നിനുമാണ് നടപടിക്ക് ആധാര സംഭവങ്ങള്‍ ഉണ്ടായത്. ഗണേശോത്സവ ഘോഷയാത്രയില്‍ വിഗ്രഹം വഹിച്ച വാഹനം ജുമാമസ്ജിദ് കവാടത്തിന് മുന്നില്‍ നിറുത്തി പൂജ നടത്തി. തീവ്രഹിന്ദുത്വ യുവാക്കള്‍ മതസ്പര്‍ധയുണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചു പറഞ്ഞുവെന്നും കാണിച്ച് മസ്ജിദ് കമിറ്റിയും മുസ്ലിം സംഘടനകളും പരാതി നല്‍കിയിരുന്നു.
Tags
Post a Comment
0 Comments