പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ അതിഥി തൊഴിലാളികളുടെ മൂന്ന് വയസുള്ള മകളെ പീഡിപ്പിച്ചു. ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെയാണ് അസം സ്വദേശികളായ പ്രതികള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടാകുന്നത്.
കുഞ്ഞിന്റെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ വച്ചാണ് കുഞ്ഞ് ആക്രമിക്കപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയോടകം തന്നെ പൊലീസിന് ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുക്കാനും പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുക്കാനും കഴിഞ്ഞു. 18 വയസും 21 വയസുള്ള പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്. രണ്ട് പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ട്.
Post a Comment
0 Comments