Type Here to Get Search Results !

Bottom Ad

സൈക്കിളില്‍ പോവുകയായിരുന്ന നാലാം ക്ലാസുകാരന്‍ മാലിന്യക്കുഴിയില്‍ വീണു മരിച്ചു


തൃശൂര്‍: സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ഥിയെ മാലിന്യക്കുഴിയില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ റിജോയുടെ മകന്‍ ജോണ്‍ പോളാണ് മരിച്ചത്. കുന്നത്തുപീടിക സെന്ററിലെ സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ നിന്ന് സൈക്കിളെടുത്ത് പുറത്തേക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരം ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മഴ പെയ്തതിനെ തുടര്‍ന്ന് വെള്ളം കയറിക്കിടക്കുകയായിരുന്നു മാലിന്യക്കുഴിയില്‍. ഇങ്ങനെയായിരിക്കാം അപകടം സംഭവിച്ചതെന്നാണ് നിഗമനം.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad