കാസര്‍കോട്: കൊലപാതകവും വധശ്രമവുമടക്കം നിരവധി കേസുകളില്‍ പ്രതിയായ ബട്ടംപാറയിലെ മഹേഷി(35)നെ കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നേരത്തെ കാപ്പ ചുമത്തി ജയിലിലായിരുന്ന മഹേഷ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. അതിനിടെ കാസര്‍കോട് നഗരത്തിലെ പെട്രോള്‍ പമ്പില്‍ പരാക്രമം കാട്ടിയതിനും മഹേഷിനെതിരെ കേസെടുത്തിരുന്നു. കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ മാത്രം മഹേഷിനെതിരെ പത്തിലേറെ കേസുകളാണുള്ളത്. മിക്കതും വധശ്രമകേസുകളാണ്. ഇതു മൂന്നാം തവണയാണ് കാപ്പ കേസില്‍ അറസ്റ്റിലാവുന്നത്.
നിരവധി കേസുകളിലെ പ്രതിയായ മഹേഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; അറസ്റ്റിലാവുന്നത് മൂന്നാം തവണ
15:44:00
0
കാസര്‍കോട്: കൊലപാതകവും വധശ്രമവുമടക്കം നിരവധി കേസുകളില്‍ പ്രതിയായ ബട്ടംപാറയിലെ മഹേഷി(35)നെ കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നേരത്തെ കാപ്പ ചുമത്തി ജയിലിലായിരുന്ന മഹേഷ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. അതിനിടെ കാസര്‍കോട് നഗരത്തിലെ പെട്രോള്‍ പമ്പില്‍ പരാക്രമം കാട്ടിയതിനും മഹേഷിനെതിരെ കേസെടുത്തിരുന്നു. കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ മാത്രം മഹേഷിനെതിരെ പത്തിലേറെ കേസുകളാണുള്ളത്. മിക്കതും വധശ്രമകേസുകളാണ്. ഇതു മൂന്നാം തവണയാണ് കാപ്പ കേസില്‍ അറസ്റ്റിലാവുന്നത്.
Tags
Post a Comment
0 Comments