കാസര്‍കോട്: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തിവരുന്ന കാമ്പയിനിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുവോത്സവം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലു മണിക്ക് നായന്മാര്‍മൂല ഹില്‍ട്ടോപ്പ് അറീന ടര്‍ഫില്‍ നടക്കും. വേള്‍ഡ് കപ്പ് ക്രിക്കറ്റിന്റെ ആരവത്തില്‍ സേ നോ ടു ഡ്രഗ്‌സ് എന്ന സന്ദേശത്തില്‍ ക്രിക്കറ്റ് മത്സരമാണ് യുവോത്സവത്തിന്റെ ഭാഗമായി മണ്ഡലം തലത്തില്‍ സംഘടിപ്പിക്കുന്നത്.
സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 29ന് മലപ്പുറം കോട്ടക്കല്‍ നടന്നിരുന്നു. ജില്ലാ ഭാരവാഹികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും അണിനിരക്കുന്ന ടീമും ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളുടെ ടീമും തമ്മിലുള്ള പ്രദര്‍ശന ക്രിക്കറ്റ് മത്സരത്തോടെയാണ് യുവോത്സവത്തിന് ജില്ലയില്‍ തുടക്കമാകുന്നത്. ക്രിക്കറ്റ് മത്സരം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി മുഖ്യാതിഥിയാകും. മണ്ഡലംതലത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ എല്ലാ പഞ്ചായത്ത്/ മുനിസിപ്പല്‍/ ടീമുകള്‍ തമ്മിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ജനുവരിയില്‍ കോഴിക്കോട് നടക്കുന്ന മഹാറാലിയോട് കൂടിയാണ് കാമ്പയിന്‍ സമാപിക്കുക.
Post a Comment
0 Comments