തിരുവനന്തപുരം: സര്‍ക്കാരിന്റെ കേരളീയം പരിപാടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് പണമില്ല, എന്നാല്‍ സി.പി.എമ്മിനെ തീറ്റിപ്പോറ്റാന്‍ 27 കോടിയുടെ 'കേരളീയം' സര്‍ക്കാര്‍ നടത്തുകയാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പണമില്ലാതാകുമ്പോള്‍ അവര്‍ക്ക് ഗുണമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേരളീയം പദ്ധതിയെന്നും ചെന്നിത്തല പോസ്റ്റില്‍ പറയുന്നു.
നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടി ഒരു തട്ടിപ്പും പൊതുഖജനാവ് കൊള്ളയടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാന്‍പോലും പണമില്ല. 5000 രൂപയില്‍ കൂടുതല്‍ ട്രഷറിയില്‍നിന്നു മാറിയെടുക്കാന്‍ കഴിയുന്നില്ല. സംസ്ഥാനം ഗുരുതരമായ സാമ്പത്തികത്തകര്‍ച്ച നേരിടുന്ന സമയത്ത് 27 കോടി 12 ലക്ഷം രൂപ മുടക്കി ഈ കേരളീയം ആര്‍ക്ക് വേണ്ടിയാണ് നടത്തുന്നതെന്ന് രമേശ് ചെന്നിത്തല ചോദിക്കുന്നു.
Post a Comment
0 Comments