മംഗളൂരു: നടപ്പാതയിലേക്ക് കാര്‍ പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം. 23കാരിയായ രൂപശ്രീയാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പെടെ നാലുപേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുണ്ട്. മന്നഗുഡ്ഡ ജന്‍ക്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെളുത്ത ഹ്യുന്‍ഡായ് ഇയോണ്‍ കാറാണ് നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ചത്. പിന്നില്‍ നിന്ന് വന്ന കാര്‍ ആദ്യം നാലുപേരെ ഇടിക്കുകയും പിന്നീട് ഒരു സ്ത്രീയുടെ ശരീരത്തിന്റെ മുകളിലൂടെ പാഞ്ഞുകയറുകയും ചെയ്തു. കമലേഷ് ബല്‍ദേവ് എന്നയാളാണ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു.
നടപ്പാതയിലേക്ക് കാര്‍ പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം
11:13:00
0
മംഗളൂരു: നടപ്പാതയിലേക്ക് കാര്‍ പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം. 23കാരിയായ രൂപശ്രീയാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പെടെ നാലുപേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുണ്ട്. മന്നഗുഡ്ഡ ജന്‍ക്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെളുത്ത ഹ്യുന്‍ഡായ് ഇയോണ്‍ കാറാണ് നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ചത്. പിന്നില്‍ നിന്ന് വന്ന കാര്‍ ആദ്യം നാലുപേരെ ഇടിക്കുകയും പിന്നീട് ഒരു സ്ത്രീയുടെ ശരീരത്തിന്റെ മുകളിലൂടെ പാഞ്ഞുകയറുകയും ചെയ്തു. കമലേഷ് ബല്‍ദേവ് എന്നയാളാണ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു.
Tags
Post a Comment
0 Comments