Type Here to Get Search Results !

Bottom Ad

ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ ബൈക്കില്‍ കാറിടിച്ച് പാമ്പുകടിയേറ്റയാള്‍ മരിച്ചു



കാസര്‍കോട്: പാമ്പുകടിയേറ്റ മധ്യവയസ്‌ക്കനെ ആശുപത്രിയിലെത്തിക്കാന്‍ ഓടിച്ചു പോവുകയായിരുന്ന ബൈക്കില്‍ കാറിടിച്ച് പാമ്പു കടിയേറ്റയാള്‍ മരിച്ചു. ബെള്ളൂര്‍ അദ്വാളയിലെ കൃഷ്ണന്‍ (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വീടിന് സമീപത്താണ് കൃഷ്ണന് പാമ്പു കടിയേറ്റത്. കൃഷ്ണനെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിക്കാന്‍ ബന്ധുവായ രമേശന്റെ ബൈക്കിലിരുത്തി ഓടിച്ചുപോവുകയായിരുന്നു. കോട്ടൂര്‍ നെക്രംപാറയിലെത്തിയപ്പോള്‍ ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചു. 

റോഡിലേക്ക് തെറിച്ചുവീണതിനെ തുടര്‍ന്ന് കൃഷ്ണനും രമേശനും ഗുരുതരമായി പരിക്കേറ്റു. കൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രമേശന്‍ ഗുരുതര പരിക്കുകളോടെ മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കൃഷ്ണന്‍ മരിച്ചത് അപകടത്തിലേറ്റ പരിക്കിനെ തുടര്‍ന്നാണോ പാമ്പുകടിയേറ്റതിന്റെ വിഷാംശത്തെ തുടര്‍ന്നാണോ എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. ഭാര്യ: സരോജിനി. ഏകമകന്‍ സൗരവ് കൃഷ്ണ. സഹോദരങ്ങള്‍: അച്യുതന്‍, കുമാരന്‍, സരോജിനി, കാര്‍ത്യായനി, യശോദ, ശ്രീധരന്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad