Type Here to Get Search Results !

Bottom Ad

ഹമാസിനെതിരെ കരയുദ്ധത്തിനൊരുങ്ങി ഇസ്രയേല്‍; ഗാസ ഇരുട്ടില്‍, മരണം 3600 കടന്നു


ഗാസ: ഇസ്രയേല്‍- ഹമാസ് യുദ്ധം അഞ്ചാം ദിവസം പിന്നിടുമ്പോള്‍ ഇതുവരെ കൊല്ലപ്പെട്ടത് 3600 പേര്‍. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണം എന്ന് കരുതപ്പെടുന്ന സംഘര്‍ഷത്തില്‍ ഇസ്രയേലില്‍ മാത്രം 1200 മരണം റിപ്പോര്‍ട്ട് ചെയ്തു. 1500 ഹമാസ് പ്രവര്‍ത്തകരും രാജ്യത്തിനുള്ളില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെടുന്നു. ഗാസയില്‍ 900 പേര്‍ കൊല്ലപ്പെട്ടതായി ഗാസ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. കരയിലൂടെ അടക്കം ബഹുമുഖ മാര്‍ഗങ്ങളിലൂടെയുളള ആക്രമണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കാന്‍ ഇസ്രയേല്‍ സൈന്യം കോപ്പുകൂട്ടുകയാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പില്‍ സൈന്യം തമ്പടിച്ചിട്ടുള്ളതായി ഇസ്രയേല്‍ വ്യക്തമാക്കി. ഗാസ മുനമ്പ് പൂര്‍ണമായും തങ്ങളുടെ അധീനതയിലായെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.







Post a Comment

0 Comments

Top Post Ad

Below Post Ad