Type Here to Get Search Results !

Bottom Ad

പത്തല്‍കോട്ട് എക്‌സ്പ്രസില്‍ തീപിടിത്തം; യാത്രക്കാരെ ഇറക്കിയതിനാല്‍ ദുരന്തം ഒഴിവായി


ദേശീയം: പഞ്ചാബില്‍ നിന്നും മദ്യപ്രദേശിലേക്ക് പോകുകയായിരുന്ന പത്തല്‍കോട്ട് എക്‌സ്പ്രസില്‍ തീപിടിത്തം. ഇന്നു വൈകിട്ടോടെയാണ് ട്രെയിനിന് തീപിടിച്ചത്. ആഗ്രയിലെ ബദായി റെയില്‍വെ സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു അപകടം. ട്രെയിനിന്റെ രണ്ടു കോച്ചുകളിലാണ് തീപടര്‍ന്നത്. ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. സംഭവം നടന്ന ഉടന്‍ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. യാത്രക്കാരിലൊരാളുടെ തലമുടിക്ക് തീപിടിച്ചെങ്കിലും ഉടന്‍ തന്നെ രക്ഷപ്പെടുത്തി. അപകടസ്ഥലത്തേക്ക് സ്ഥലത്തേക്ക് ആംബുലന്‍സ് ഉള്‍പ്പെടെ എത്തിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റതായി അറിവില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. എഞ്ചിനില്‍നിന്നും നാലാമതായുള്ള ജനറല്‍ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇതിന് സമീപത്തെ മറ്റൊരു കോച്ചിലേക്കും തീപടര്‍ന്നു. കോച്ചില്‍നിന്ന് പുക ഉയര്‍ന്ന ഉടനെ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പുക ഉയര്‍ന്ന കോച്ചുകള്‍ വേര്‍പ്പെടുത്തി. അതിനാല്‍ മറ്റു കോച്ചുകളിലേക്ക് തീ പടര്‍ന്നില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad