കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിലേക്ക് ബോംബെറിഞ്ഞു ഗുണ്ടാസംഘം. ബൈക്കിലെത്തിയ രണ്ടുപേരാണു ജീപ്പിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞത്. സംഭവത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.30ഓടെയാണ് ആക്രമണം നടന്നത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനുനേരെയായിരുന്നു ബോംബേറ്. ഇന്നലെ പുവ്വാട്ടുപറമ്പില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി കൊണ്ടുവന്നതായിരുന്നു ജീപ്പ്. ഇവരെ പിന്തുടര്‍ന്നെത്തിയ മറ്റൊരു വിഭാഗം ജീപ്പ് ആക്രമിക്കുകയും ബോംബെറിയുകയുമായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിനുനേരെ ബോംബേറ്
09:23:00
0
കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിലേക്ക് ബോംബെറിഞ്ഞു ഗുണ്ടാസംഘം. ബൈക്കിലെത്തിയ രണ്ടുപേരാണു ജീപ്പിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞത്. സംഭവത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.30ഓടെയാണ് ആക്രമണം നടന്നത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനുനേരെയായിരുന്നു ബോംബേറ്. ഇന്നലെ പുവ്വാട്ടുപറമ്പില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി കൊണ്ടുവന്നതായിരുന്നു ജീപ്പ്. ഇവരെ പിന്തുടര്‍ന്നെത്തിയ മറ്റൊരു വിഭാഗം ജീപ്പ് ആക്രമിക്കുകയും ബോംബെറിയുകയുമായിരുന്നു.
Tags
Post a Comment
0 Comments