നിസാമാബാദ്: പിതാവിനൊപ്പം സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ബാലികയ്ക്ക് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. നാലു വയസുള്ള പിഞ്ചുകുഞ്ഞാണ് ചോക്ലേറ്റ് എടുക്കാന്‍ റഫ്രിജറേറ്റര്‍ തുറക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്. പിതാവ് സമീപത്ത് നില്‍ക്കുന്നതിനിടെയാണ് ദാരുണസംഭവം. നിസാമാബാദ് നന്ദിപേട്ടയിലെ 'എന്‍' സൂപര്‍മാര്‍കറ്റിലാണ് ഹൃദയഭേദകമായ സംഭവം. നവിപേട്ട സ്വദേശിയായ രാജശേഖറിന്റെ മകള്‍ റുഷിത(4)യാണ് ദാരുണമായി മരിച്ചത്. പിതാവിനൊപ്പം പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു റുഷിത.
പിതാവ് സമീപത്തെ റഫ്രിജറേറ്ററില്‍നിന്ന് എന്തോ എടുക്കുന്നതിനിടെ തൊട്ടടുത്തുള്ള മറ്റൊരു റഫ്രിജറേറ്ററിന്റെ വാതില്‍ തുറക്കാന്‍ കുട്ടി ശ്രമിച്ചു. ഇതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. എന്നാല്‍, കുറച്ചുനിമിഷത്തേക്ക് തൊട്ടടുത്തുള്ള പിതാവിന്റെ ശ്രദ്ധയില്‍ ഇത് പെടുന്നുണ്ടായിരുന്നില്ല.
Post a Comment
0 Comments