മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ ഹോഗ്വാര്‍ട്‌സ് ഇന്റര്‍നാഷണല്‍ ഇസ്ലാമിക് സ്‌കൂള്‍ സംഘടിപ്പിച്ച ഒരുമാസം നീണ്ടുനിന്ന മീലാദ് ഫെസ്റ്റിന് പരിസമാപ്തി കുറിച്ചു നവാരീഷ്-23 എന്ന പേരില്‍ സംഘടിപ്പിച്ച സമാപന സംഗമം തുറമുഖ, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവിര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. സിഇഒ, മാനേജിങ് ഡയറക്ടര്‍ ആബിദ് എടച്ചേരി അധ്യക്ഷത വഹിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സമീറ ഫൈസല്‍ മുഖ്യാതിഥിയായിരുന്നു. കേരള കാര്‍ഷിക ബോര്‍ഡ് മെമ്പര്‍ അസിസ് കടപ്പുറം, എം.എ നജീബ്, സാദിക്ക് കടപ്പുറം, ബദറു കളനാട്, മനാഫ് നുള്ളിപ്പടി, റഫീഖ് കുന്നില്‍ സംബന്ധിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇസ്ലാമിക കലാപരിപാടികളും അരങ്ങേരി, വൈകിട്ട് നടന്ന ഘോഷയാത്ര ജില്ലയിലെ പ്രമുഖ ദഫ് ടീമുകള്‍ പങ്കെടുത്തു. വൈകുന്നേരം ഏഴുമണി മുതല്‍ അന്തര്‍ സംസ്ഥാന മാഷപ്പ് സോങ് മത്സരം കാസര്‍കോട് മണ്ഡലം എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ഖത്തീബ് അന്‍വര്‍ അലി ഹുദവി മലപ്പുറം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍, പ്രശസ്ത ഗായകന്‍ ശുക്കൂര്‍ ഇര്‍ഫാനി, എകെഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.എം സഫ്വാന്‍, അന്‍സാഫ് കുന്നില്‍, ഇര്‍ഫാന്‍ കുന്നില്‍, ഇകെ സിദ്ദിഖ്, ഇര്‍ഷാദ്, വഹാബ് കുന്നില്‍ നൗഷാദ്, അസ്‌ക്കര്‍ പടിഞാര്‍, ഹസന്‍ അറഫാത്ത്, റിയാസ് കുന്നില്‍ സംബന്ധിച്ചു.
Post a Comment
0 Comments