ഒക്ടോബറില്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ഇത്തവണ കാലവര്‍ഷം നിരാശപ്പെടുത്തിയെങ്കിലും തുലാവര്‍ഷം ആശ്വാസമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഏറ്റവും കുറവ് മഴ ലഭിച്ച കാലവര്‍ഷമായിരുന്നു ഈ വര്‍ഷം.
34% മഴക്കുറവാണ് ഈ കാലവര്‍ഷം രേഖപ്പെടുത്തിയത്. 2023 കാലവര്‍ഷത്തില്‍ 2018.6 മി മീ മഴ ലഭിക്കേണ്ടതാണ്. എന്നാല്‍ 1326.1 മി മീ മഴ മാത്രമാണ് ലഭിച്ചത്. എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് മഴ മാത്രമാണ് ഇത്തവണ ലഭിച്ചത്.
ഇത്തവണ തുലാവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒക്ടോബര്‍ മാസത്തിലും സാധാരണ ഈ കാലയളവില്‍ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്.
Post a Comment
0 Comments