കല്ലടക്കുറ്റി: ബേഡടുക്ക പഞ്ചായത്തിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് ചികിത്സാ സഹായവും ഉദുമ മണ്ഡലം എംഎസ്എഫ് പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായവും ഇഹ്‌സാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൈമാറി ദുബൈ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കൈതാങ്ങ്. ബേഡകം കല്ലടക്കുറ്റിയിലെ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ ദുബൈ കെഎംസിസി ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ്് ഇസ്മായില്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്് കല്ലട്ര അബ്ദുല്‍ കാദര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി.
ചികിത്സാ സഹായം കെഎംസിസി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ്് മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്കും മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് നിസാര്‍ മാങ്ങാട് മണ്ഡലം എംഎസ്എഫ് നേതാക്കള്‍ക്കും ഫണ്ട് കൈമാറി. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്് സി.എച്ച് അബ്ദുല്ല പരപ്പ, ജില്ലാ കമ്മിറ്റി അംഗം എ.ബി. ബഷീര്‍ പള്ളങ്കോട്, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ്് മുനവ്വിര്‍ പാറപ്പള്ളി, ബേഡകം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്് ഉമ്മര്‍ ആലൂര്‍, മൊയ്തീന്‍ കുഞ്ഞി, പവാസ് തെക്കുംപുറം പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.കെ മുഹമ്മദ് കുഞ്ഞി സ്വാഗതവും മണ്ഡലം എംഎസ്എഫ് ജനറല്‍ സെക്രട്ടറി അല്‍ത്താഫ് പൊവ്വല്‍ നന്ദിയും പറഞ്ഞു. ആലൂര്‍ അബ്ദുല്‍ റഹിമാന്‍ ഹാജി പ്രാര്‍ഥന നടത്തി.
Post a Comment
0 Comments