കളമശ്ശേരി: കളമശ്ശേരിയിൽ ഉഗ്രസ്ഫോടനം. ഒരു സ്ത്രീ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. യഹോവാ സാക്ഷികളുടെ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനം നടന്നത്. ഇന്ന് രാവിലെ 9 .30 നാണു സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. എല്ലാവരും പ്രാർത്ഥനാ സമയത്ത് കണ്ണടച്ചിരിക്കുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ പറയുന്നു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉഗ്രസ്‌ഫോടനം; ഒരു മരണം
11:00:00
0
കളമശ്ശേരി: കളമശ്ശേരിയിൽ ഉഗ്രസ്ഫോടനം. ഒരു സ്ത്രീ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. യഹോവാ സാക്ഷികളുടെ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനം നടന്നത്. ഇന്ന് രാവിലെ 9 .30 നാണു സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. എല്ലാവരും പ്രാർത്ഥനാ സമയത്ത് കണ്ണടച്ചിരിക്കുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ പറയുന്നു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Tags
Post a Comment
0 Comments