ഗാങ്ടോക്: വടക്കന്‍ സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. 22 സൈനികര്‍ ഉള്‍പ്പടെ 82 പേരെ കാണാതായി. കാണാതായവരില്‍ ഒരു സൈനികനെ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ മഴയും ഹിമപാളികള്‍ ഉരുകിയൊഴുകിയതുമാണ് ദുരന്തകാരണമെന്ന് എന്‍.ഡി.എം.എ അറിയിച്ചു. നേപ്പാളിലെ ഭൂകമ്പവും ദുരന്തകാരണമായോ എന്ന് സംശയിക്കുന്നതായും കേന്ദ്ര ജല കമ്മീഷന്‍ പറഞ്ഞു. സിക്കിമില്‍ 25 നദികള്‍ അപകടാവസ്ഥയിലാണെന്ന് മുന്നറിയിപ്പുണ്ട്.
മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങികിടക്കുകയാണ്. ഇന്നലെ രാവിലെ മുതല്‍ ടീസ്റ്റ നദി കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രളയം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ചുങ്താങ് അണക്കെട്ടില്‍ നിന്നുള്ള വെള്ളം കൂടി എത്തിയത് ദുരന്ത തീവ്രത കൂട്ടി. തെരച്ചില്‍ തുടരുന്നുണ്ടെങ്കിലും കൂടുതല്‍ പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
Post a Comment
0 Comments