മംഗളൂരു: യുവതി പ്രണയത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് ഇലക്ട്രീഷ്യനായ യുവാവ് കെട്ടിത്തൂങ്ങി ജീവനൊടുക്കി. ബണ്ട്വാള്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാമജെയില്‍ കടേശിവലയയിലെ നെല്ലിഗുഡ്ഡെ സ്വദേശി സച്ചിനെ(24)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ബണ്ട്വാളിലെ ലെവിന്‍ ഇലക്ട്രിക്കല്‍സില്‍ ഇലക്ട്രീഷ്യനായാണ് സച്ചിന്‍ ജോലി ചെയ്തിരുന്നത്. ഒക്ടോബര്‍ 18ന് വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് യുവാവിനെ കുടുംബാംഗങ്ങള്‍ അന്വേഷിച്ച് വരികയായിരുന്നു. മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും മറുപടി കിട്ടിയില്ല. നീണ്ട തിരച്ചിലിനൊടുവില്‍ വ്യാഴാഴ്ച രാവിലെ മിറ്റക്കോടിയിലെ ഗ്രൗണ്ടിന് സമീപം പാര്‍ക്ക് ചെയ്ത നിലയില്‍ സച്ചിന്റെ സ്‌കൂട്ടര്‍ കണ്ടെത്തി. വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ റിംഗ്‌ടോണ്‍ മുഴങ്ങി. ഇവര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ സച്ചിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. സച്ചിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. പ്രണയ പരാജയത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയാണെന്ന് കുറിപ്പിലുണ്ടായിരുന്നു.
യുവതി പ്രണയത്തില്‍ നിന്ന് പിന്മാറി; ആണ്‍സുഹൃത്ത് കെട്ടിത്തൂങ്ങി ജീവനൊടുക്കി
17:46:00
0

Tags
Post a Comment
0 Comments