കാസര്‍കോട്: കമനീയം കാസര്‍കോട് എന്ന പേരില്‍ ഹുദൈരിയാത്ത് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ്, പായസം, കേക്ക്, സര്‍ബത്ത് മത്സരങ്ങള്‍ ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, കൈമുട്ടി പാട്ട് സിനിമാറ്റിക് ഡാന്‍സ് ഫാഷന്‍ഷോ ഉള്‍പ്പെടെ നിരവധി കലാമത്സരങ്ങളും അരങ്ങേറി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ ആളുകള്‍ പങ്കെടുത്തു. ജില്ലയിലെ 12 ടീമുകള്‍ മാറ്റുരച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കെഎംസിസി പൈവളികെ സ്ട്രൈക്കേഴ്‌സ് ഒന്നാം സ്ഥാനവും ഉദുമ സ്ട്രൈക്കേഴ്സ് രണ്ടാം സ്ഥാനവും കുമ്പള പഞ്ചായത്ത് കെഎംസിസി മൂന്നാം സ്ഥാനവും നേടി.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ ഉദ്ഘടനം ചെയ്തു. അബൂബക്കര്‍ കുറ്റിക്കോല്‍ മുഖ്യാതിഥിയായി. യൂസുഫ് മാട്ടൂല്‍, ഷാനവാസ് പുളിക്കല്‍, അനീസ് മാങ്ങാട്, ടി.കെ അബ്ദുസലാം, ഇടിഎം സുനീര്‍, വിപികെ അബ്ദുല്ല ബാസിത് കായക്കണ്ടി, ഹസീബ് അതിഞ്ഞാല്‍, ആസിഫ് മേല്‍പ്പറമ്പ്, ശരീഫ് കോളിയാട്, അബുദാബി കെഎംസിസി ജില്ലാ ട്രഷറര്‍ ഉമ്പു ഹാജി പെര്‍ള, ഭാരവാഹികളായ പി.കെ അഷ്റഫ്, കെകെ സുബൈര്‍, അഷ്റഫ് ഒളവറ, മാഹിന്‍ തൃക്കരിപ്പൂര്‍, ഷമീം ബേക്കല്‍, അഷ്റഫ് ഉളുവാര്‍, ഇസ്മായില്‍ മുഗുളി, സത്താര്‍ കുന്നുംകൈ, റാഷിദ് എടത്തോട്, സമീര്‍ തായലങ്ങാടി വിവിധ മണ്ഡലം നേതാക്കളായ അസീസ് പെര്‍മ്മുദ, നൗഷാദ് മിഹ്രാജ്, അസീസ് ആറാട്ടുകടവ്, സലാം സി എച് , മുഹമ്മദ് പടന്ന ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹനീഫ മാങ്ങാട് സ്വാഗതവും ബദറുദ്ദീന്‍ ബെല്‍ത്ത നന്ദിയും പറഞ്ഞു.
Post a Comment
0 Comments